Monday, July 15, 2013

ഫീഡ്ബാക്ക് ടൈം, ഭാവി പരിപാടികൾ

കഴിഞ്ഞ പോസ്റ്റുകളിൽ ഒക്കെ എങ്ങനെ ഒരു കാര്യം ചെയ്യാൻ എന്നതിൽ നിന്ന് വ്യത്യസ്തമായി ലിനക്സ് സിസ്റ്റങ്ങളുടെ ആന്തരിക പ്രവർത്തന രീതികൾ വിശദീകരിക്കാനാണ് ഞാൻ ശ്രമിച്ചത്. ഒരു പ്രത്യേക എറർ എങ്ങനെ പരിഹരിക്കാം എന്ന് വിശദീകരിക്കുന്നതിനു പകരം ആ എററിലേക്ക് നയിക്കുന്ന കാര്യങ്ങൾ സ്വയം ചിന്തിച്ച് മനസ്സിലാക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇത് എത്രത്തോളം ആളുകൾക്ക് സഹായകരമായിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. പഴയ പോസ്റ്റുകളെക്കുറിച്ചും ഇനി അറിയാൻ താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും എഴുത്തിന്റെയും വിഷയങ്ങൾ അവതരിപ്പിക്കുന്നതിന്റെയും ശൈലിയെക്കുറിച്ചും വായനക്കാരുടെ അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്. ഗൂഗിൾ പ്ലസ്സിലോ, മെയിലിലോ പോസ്റ്റിൽ കമന്റായോ അഭിപ്രായങ്ങൾ അറിയിക്കൂ. ഏതെങ്കിലും പഴയ പോസ്റ്റുകളിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനോ തിരുത്താനോ കൂടുതൽ വിശദീകരിക്കാനോ ചെയ്യേണ്ടതുണ്ടെങ്കിൽ അതും അറിയിക്കുന്നത് നന്നായിരിക്കും.

പഴയ പോസ്റ്റുകളിൽ ഒരു ലിനക്സ് സിസ്റ്റത്തിലെ ഘടകങ്ങൾ എന്തൊക്കെ ആണെന്നും ഓരോന്നിന്റെയും ആവശ്യമെന്താണെന്നും ഞാൻ വിവരിച്ചിരുന്നു. ഈ ഘടകങ്ങൾ എല്ലാം കൂട്ടിച്ചേർത്ത് എങ്ങനെ പ്രവർത്തന സജ്ജമായ ഒരു ലിനക്സ് സിസ്റ്റം തയ്യാറാക്കാം എന്നാണ് ഇനി വരുന്ന ഏതാനും പോസ്റ്റുകളിൽ ഞാൻ വിവരിക്കാൻ പോകുന്നത്. പരീക്ഷണത്തിന് പ്രത്യേകമായ ഒരു സിസ്റ്റം ആവശ്യമില്ലാതെ ക്യു-എമു (qemu) ഇമുലേറ്റർ ഉപയോഗിച്ച് ഒരു ആം അധിഷ്ഠിത സിസ്റ്റം തയ്യാറാക്കുന്ന വിധം പരീക്ഷിക്കാം എന്ന് കരുതുന്നു. ഇതിനോടൊപ്പം തന്നെ പോർട്ടിങ്ങ്, ക്രോസ്സ് കമ്പൈലിങ്ങ്, ഇമുലേഷൻ, വിർച്ച്വലൈസേഷൻ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ചേർക്കുന്നതായിരിക്കും.

ഇന്റർ‌ പ്രോസസ്സ് കമ്യൂണിക്കേഷൻ, നെറ്റ്‌വർക്കിങ്ങ്, സോക്കറ്റുകൾ തുടങ്ങിയ ഭാഗത്ത് ചില വിഷയങ്ങൾ വിട്ടുപോയിട്ടുണ്ട്. ഇടക്കാലത്ത് ജോലിത്തിരക്ക്, വിവാഹം തുടങ്ങിയവകൊണ്ട് നേരിട്ട സമയക്കുറവ് പോസ്റ്റുകളിലെ വിശദീകരണം കുറക്കാനും കാരണമായി. സിസ്റ്റം പ്രോഗ്രാമിങ്ങ് ഭാഗങ്ങളിൽ താല്പര്യമില്ലാത്ത, തന്റെ ലിനക്സ് അധിഷ്ഠിത സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ താല്പര്യമുള്ള ഒരാൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഴയ പോസ്റ്റുകളിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്ന് ഞാൻ കരുതുന്നു. ഇത് എത്രത്തോളം സഹായകമായിരുന്നു, മനസ്സിലാക്കാൻ എളുപ്പമായിരുന്നോ, ഇതിന്റെ സഹായത്തോടെ എന്തെങ്കിലും പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചോ എന്നൊക്കെ അറിയാൻ ഒരു താല്പര്യം.. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..

ഗൂഗിൾ പ്ലസ് പ്രൊഫൈൽ: https://plus.google.com/u/0/106314097353629534444/posts
ഇ-മെയിൽ വിലാസം: ptsubin അറ്റ് gmail ഡോട്ട് com

2 comments:

  1. പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട്. കുറെ പുതിയ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റി. വളരെ നല്ല ഉദ്യമം.

    ക്യു-എമുവിനോപ്പം റാസ്ബെറിപൈ/ബീഗിള്‍ ബോര്‍ഡില്‍ കേര്‍ണെല്‍ ബില്‍ഡ്‌ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു ലേഖനം കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമായിരിക്കും.

    ReplyDelete
  2. qemu ഇൽ ബീഗിൾ ബോർഡും ഇമുലേറ്റ് ചെയ്യാം. ക്രോസാ കമ്പൈലേഷന്റെയും മറ്റും കൺസപ്റ്റുകൾ മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചാൽ ഊരു ഉദാഹരണം വച്ച് ബാക്കിയുള്ളവയും ചെയ്യാൻ കഴിയുമല്ലോ.

    ReplyDelete